പകര്‍ച്ചവ്യാധിയുടെ സമ്മര്‍ദ്ദം; ക്യൂബെക്ക് നഴ്സുമാര്‍ നിര്‍ബന്ധിത ഓവര്‍ടൈം നിരസിക്കുന്നു


OCTOBER 17, 2021, 11:10 AM IST

മോണ്‍ട്രിയല്‍: കോവിഡ് 19 മഹാമാരിയുടെ വര്‍ധിച്ച സമ്മര്‍ദ്ദം തുടരുന്നതിനാല്‍ ആരോഗ്യ പരിപാലന തൊഴിലാളികള്‍ ക്ഷീണിതരാണെന്നും ജീവനക്കാരുടെ കുറവ് നികത്താന്‍ നിര്‍ബന്ധിത ഓവര്‍ടൈം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ക്യൂബെക്കിലെ നഴ്സുമാരുടെ ഏറ്റവും വലിയ യൂണിയന്‍ ആവശ്യപ്പെട്ടു. ഓവര്‍ ടൈം ജോലി ഏറ്റെടുക്കാന്‍ വലിയ വിഭാഗം നഴ്‌സുമാര്‍ തയ്യാറാകാത്ത സാഹചര്യവുമുണ്ട്.

മോണ്‍ട്രിയല്‍ ഉള്‍പ്പെടെ ഒരു ഡസന്‍ പ്രദേശങ്ങളിലെ 30,000 -ത്തിലധികം അംഗങ്ങള്‍ ഈ വാരാന്ത്യത്തില്‍ അധിക മണിക്കൂര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത് ജോലിഭാരവും അധിക സമ്മര്‍ദ്ദവും കൊണ്ടാണെന്ന് നഴ്‌സുമാരുടെ സംഘടന ഫെഡറേഷന്‍ ഇന്റര്‍പ്രൊഫെഷനെല്ലെ ഡി ലാ സാന്റു ഡു ക്യുബെക് (എഫ്.ഐ.ക്യൂ) പറഞ്ഞു.

വെള്ളിയാഴ്ച, വാരാന്ത്യ ഓവര്‍ടൈം ഉപേക്ഷിക്കുകയാണെന്ന തീരുമാനം അറിയിച്ച് പ്രാദേശിക, പ്രവിശ്യാ ആരോഗ്യ അധികാരികള്‍ക്ക് യൂണിയന്‍ ഔപചാരിക നോട്ടീസ് അയച്ചു. നിര്‍ബന്ധിത ഓവര്‍ടൈം സമ്പ്രദായം പൂര്‍ണ്ണമായും നിരോധിക്കുകയോ അല്ലെങ്കില്‍ എഫ്.ഐ.ക്യൂ വില്‍  നിന്ന് നടപടി നേരിടുകയോ ചെയ്യാനും നവംബര്‍ 15 വരെ സമയപരിധിയും നിശ്ചയിച്ചു.

''ഞങ്ങള്‍ എപ്പോഴാണ് ജോലി ഉപേക്ഷിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ലെന്ന് എഫ്‌ഐക്യുവിന്റെ തൊഴില്‍ ബന്ധ വിഭാഗം വൈസ് പ്രസിഡന്റ് പാട്രിക് ഗുവേ പറഞ്ഞു.

'ഇത് ഞങ്ങളുടെ കുടുംബങ്ങളിലും മൊത്തത്തിലുള്ള ആരോഗ്യപ ശൃംഖലയിലും സ്വാധീനം ചെലുത്തുന്നു ഇനി ക്ഷമിച്ചുനില്‍ക്കാന്‍ കഴിയില്ല അത് അവസാനിച്ചു.'

വിഷയത്തില്‍ ക്യൂബെക്കിന്റെ സുരക്ഷാ ബോര്‍ഡിനോട് ഇടപെടാന്‍ നഴ്‌സുമാരുടെ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പഠിക്കാന്‍ പ്രവിശ്യയിലെ മനുഷ്യാവകാശ കമ്മീഷനോടും ആവശ്യപ്പെട്ടു.

'അത്തരം ഒരു സംവിധാനത്തിന്റെ മനുഷ്യത്വമില്ലായ്മ' നഴ്‌സുമാരുടെയും രോഗികളുടെയും ആരോഗ്യവും സുരക്ഷിതത്വവും അപകടത്തിലാക്കുകയും ജീവനക്കാര്‍ക്ക് മാനസികമായ നാശമുണ്ടാക്കുകയും ചെയ്യുന്നുവെന്ന്  എഫ്.ഐ.ക്യൂ പറയുന്നു.

'നമ്മള്‍ ഈ മാനേജ്‌മെന്റ് ശൈലി അവസാനിപ്പിക്കേണ്ടതുണ്ട്,' ഗുവേ പറഞ്ഞു. 'ആളുകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാതെ സേവനം നല്‍കാന്‍ മറ്റ് വഴികള്‍ തേടുകയാണ് വേണ്ടത്.

നിര്‍ബന്ധിത ഓവര്‍ടൈം സുസ്ഥിരമല്ലെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യന്‍ ഡുബെ സമ്മതിക്കുന്നു, എന്നാല്‍ ഇത് ഒഴിവാക്കുന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കാവുന്ന ഒന്നല്ലെന്ന് അദ്ദേഹം പറയുന്നു.

'ഇത് കൂട്ടായ കരാറിന്റെ ഭാഗമാണ്. ക്യൂബെക്കും ഒക്ടോബര്‍ 6 ന് ഒപ്പുവച്ച എഫ്‌ഐക്യുവും തമ്മിലുള്ള തത്വത്തിലുള്ള ഒരു കരാറിനെ പരാമര്‍ശിച്ച് ഡുബെ വെള്ളിയാഴ്ച പറഞ്ഞു.

'നമ്മള്‍ക്ക് കൂടുതല്‍ നിര്‍ബന്ധിത ഓവര്‍ടൈം ആവശ്യമില്ല ... പക്ഷേ നിലവിലെ സ്ഥിതി അവസാനിപ്പിക്കാനുള്ള മാന്ത്രിക വടിയും ഇല്ല,' അദ്ദേഹം പറഞ്ഞു.

സ്റ്റാഫുകളുടെ കുറവുമൂലമുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവിശ്യയുടെ പദ്ധതി പുരോഗമിക്കുകയാണെന്നും പകര്‍ച്ചവ്യാധിക്കുമുമ്പ് നിര്‍ബന്ധിത ഓവര്‍ടൈം ഒരു മാനേജ്‌മെന്റ് തന്ത്രമായിരുന്നുവെന്നും ഡുബെ പറഞ്ഞു.

അടുത്തയാഴ്ച, ആരോഗ്യ പരിപാലന സംവിധാനത്തിലെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ നടപടികള്‍ അവതരിപ്പിക്കാനാണ് ശ്രമം. കൂടുതല്‍ നഴ്‌സുമാരെ വിരമിക്കലില്‍ നിന്ന് ഒഴിവായി നില്‍ക്കുന്നതിന് പ്രേരിപ്പിക്കാനും പാര്‍ട്ട് ടൈം ജീവനക്കാരെ മുഴുവന്‍ സമയ ജോലിയിലേക്ക്  മാറാറനുമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നഴ്സുമാര്‍ ജോലിയില്‍ ഒരു സംസ്‌കാര മാറ്റം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അത് സാധ്യമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ദുബെ പറഞ്ഞു.

തിരിച്ചുവന്നവരടക്കം ഏകദേശം 1800 നഴ്സുമാരെ നിയമിച്ചുവെന്നും കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുഴുവന്‍ സമയ സ്ഥാനങ്ങളിലേക്ക് മാറിയെന്നുമാണ് ക്യൂബെക്ക് ആരോഗ്യ മന്ത്രാലയം പറയുന്നത്. മറ്റ് 2,400 ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുകയാണെന്ന് മന്ത്രാലയം പറയുന്നു.

എന്നാല്‍ നിര്‍ബന്ധിത ഓവര്‍ടൈം ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് നഴ്‌സുമാരുടെ യൂണിയന്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഈ സമ്പ്രദായം നിരോധിക്കുന്നത് കാണാന്‍ അതിന്റെ പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍ വികസിപ്പിക്കുമെന്ന് അത് പറയുന്നു.

Other News