ക്യൂബെക്ക് കോവിഡ്-19 കര്‍ഫ്യൂ തിങ്കളാഴ്ച ഒഴിവാക്കും


JANUARY 14, 2022, 11:11 AM IST

 കോവിഡ് -19 മായി ബന്ധപ്പെട്ട് വ്യാഴാഴ്ച ക്വൂബെക്കിലെ ഫ്രഞ്ച് ഭാഷാമേഖലയില്‍ നിര്‍ബന്ധിതമായി നടപ്പാക്കിയ കര്‍ഫ്യൂ തിങ്കളാഴ്ച മുതല്‍ മാറ്റാന്‍ കഴിഞ്ഞേക്കുമെന്ന് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ട്.

വരും ദിവസങ്ങളില്‍ രോഗവ്യാപനവും ആശുപത്രി കേസുകളും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുള്ളത്. പരമാവധി എത്തിയെത്തിയാല്‍ പിന്നീട് കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ഫ്യൂനീക്കുന്നതെന്ന് ഫ്രാങ്കോയിസ് ലെഗോള്‍ട്ട് പറഞ്ഞു.

2021 ജനുവരി മുതല്‍ മെയ് വരെ അഞ്ചുമാസത്തേക്ക് രാത്രി 10 നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് ആദ്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പിന്നീട് രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഡിസംബര്‍ 31 ന് വീണ്ടും ഏര്‍പ്പെടുത്തി, ഇപ്പോളും തുടരുകയാണ്.

'ആശുപത്രി പ്രവേശനം ഉള്‍പ്പെടെയുള്ള കോവിഡ് തരംഗം വരും ദിവസങ്ങളില്‍ അതിന്റെ പാരമ്യതയിലെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ നടപടികളില്‍ നമ്മള്‍ ശരിയായ ദിശയിലേക്ക് തന്നെയാണ് പോകുന്നത്, പക്ഷേ ഞങ്ങള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും 'ലെഗോള്‍ട്ട് പറഞ്ഞു.

പ്രവിശ്യയുടെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് പലചരക്ക് സ്റ്റോറുകളും ഫാര്‍മസികളും ഒഴികെ ബിഗ് ബോക്‌സ് റീട്ടെയില്‍ സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ലെലെഗോള്‍ട്ട്  പ്രഖ്യാപിച്ചു.

ക്യൂബെക്ക് പ്രവിശ്യയില്‍  കോവിഡുമായി ബന്ധപ്പെട്ട് 117 ആശുപത്രികേസുകളും 45 മരണങ്ങളും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കൊറോണവിറസ് വാക്‌സിനേഷന്‍ എടുക്കാന്‍ തയ്യാറാകാത്ത മുതിര്‍ന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്ന് ലെഗോള്‍ട്ട് ഈ ആഴ്ച പറഞ്ഞു. ആദ്യ ഡോസിന് ആവശ്യക്കാര്‍ ഈ ആഴ്ച വര്‍ദ്ധിച്ചതായി ക്യൂബെക്ക് ആരോഗ്യമന്ത്രി പറഞ്ഞു.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് അതിര്‍ത്തി കടന്ന് കാനഡയിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധിതമാക്കുന്നത്  ഈ ശനിയാഴ്ച ഇത് പ്രാബല്യത്തില്‍ വരും. നേരത്തെ കനേഡിയന്‍ ട്രക്ക് ഡ്രൈവര്‍മാരെ നിര്‍ബന്ധിത വാക്‌സിനേഷനില്‍ ഒഴിവാക്കിയേക്കുമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി പറഞ്ഞിരുന്നു. ഇത് തെറ്റായ റിപ്പോര്‍ട്ടാണെന്നും കാനഡക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി ഗതാഗത പൊതു സുരക്ഷ മന്ത്രിമാരും പ്രസ്താവനയില്‍ അറിയിച്ചു.

വാക്‌സിനെടുക്കാതെ അതിര്‍ത്തി കടന്നുവരുന്ന റിഗര്‍മാരെ അമേരിക്കയിലേക്ക് തിരിച്ചയക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

Other News