കെലോന(ബി.സി) : ബ്രിട്ടീഷ് കൊളംബിയയിലെ കെലോനയിലെ ആര്‍സിഎംപി, നഗരത്തില്‍ സിഖ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തില്‍ ബി.സി ഹേറ്റ് ക്രൈംസ് ടീമും പങ്കുചേരുന്നു
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ബി.സി ബി.സി ഹേറ്റ് ക്രൈംസ് ടീമിന്റെ പൊതു അന്വേഷണ സംഘം നേതൃത്വം നല്‍കുന്നുണ്ടെന്നും മാര്‍ച്ച് 17 ന് ആക്രമണം നടന്ന ബസ് സ്റ്റോപ്പിന് ചുറ്റുമുള്ള പ്രദേശത്ത് നിന്ന് വീഡിയോ ശേഖരിച്ചതായും ക്രൈംഡിറ്റാച്ച്‌മെന്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. സംശയാസ്പദമായ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിന്റെ കാരണവും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇപ്പോഴും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ് 21 കാരനായ വിദ്യാര്‍ത്ഥിയെ മൗണ്ടീസ് ഇരകളുടെ സേവന യൂണിറ്റ് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ആക്രമണത്തിന്റെ ചില വിശദാംശങ്ങള്‍ ആര്‍സിഎംപി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇരയെ വെള്ളിയാഴ്ച രാത്രി അക്രമികള്‍ ബസില്‍ നിന്ന് പിന്തുടരുകയും പിന്നില്‍ നിന്ന് ഇടിക്കുകയും ചെയ്തുവെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്.
കോണ്‍സ്റ്റ് വിദ്യാര്‍ത്ഥി ആക്രമണത്തിനിരയായെന്നും ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും വിട്ടയച്ചതായും മൈക്ക് ഡെല്ല പാലേര പ്രസ്താവനയില്‍ പറഞ്ഞു.
ഷോപ്പില്‍ പോയി ബസില്‍ മടങ്ങുകയായിരുന്നു ഗഗന്‍ദീപ് എന്ന ലിഖ് വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. ഒരു സംഘം യുവാക്കള്‍ ഗഗന്റെ തലപ്പാവ് വലിച്ചെറിയുകയും ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വിവരം പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞ് ബസില്‍ നിന്നിറങ്ങിയെങ്കിലും അക്രമികളും പിന്നാലെയിറങ്ങി ഗഗനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ബോധം പോയെന്നു മനസിലായ അക്രമികള്‍ ഇയാളെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ബോധം വന്നശേഷം ഗഗന്‍ സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വംശീയാക്രമണത്തിന്റെ പേരില്‍ കാനഡയിലും ഇന്ത്യയിലും സംഭവത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.