ഒന്റാരിയോ: കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും വീടു വാങ്ങലില്‍ റെക്കോര്‍ഡിട്ട് കാനഡ. കനേഡിയന്മാര് 2020ല്‍ അവരുടെ മോര്‍ട്ട്ഗേജ് കടത്തിന്റെ റെക്കോര്‍ഡ് തുകയാണ് വീട് വാങ്ങലിനായി മാറ്റിവെച്ചിരിക്കുന്നത്.
ഈ വര്‍ഷം കുടുംബങ്ങള്‍ 118 ബില്യണ്‍ ഡോളറാണ് വീടുവാങ്ങാനായി കടമെടുത്തത്. നേരത്തെ റെക്കോര്‍ഡ് കടമെടുത്തിരുന്ന 1990നെ കടത്തിവെട്ടയെന്നാണ് കഴിഞ്ഞ ദിവസം സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കിലുള്ളത്. നിലവില്‍ മോര്‍ട്ട്ഗേജ് വൃായ്പബ 1.67 ട്രില്യന്‍ ഡോളറായി. വീട്ടുബാധ്യതകളുടെ 68 ശതമാനമാകുമിത്.
അതേസമയം ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ കടം പെരുകുന്നത് പലരും വെട്ടിക്കുറച്ചിട്ടുണ്ട്. 2020ല്‍ ഉപഭോഗത്തിനുള്ള കടം ഒന്നര ശതമാനം കുറഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് 9.2 ബില്യന്‍ ഡോളര്‍ അഥവാ 10.7 ശതമാനമാണ് കുറഞ്ഞത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചെലവഴിക്കാന്‍ കുറച്ച് സ്ഥലങ്ങള്‍ മാത്രമാകുകയും സര്‍ക്കാര്‍ പദ്ധതികള്‍ വഴി വരുമാനമുണ്ടാവുകയും ചെയ്തതോടെ രാജ്യത്തുടനീളം സമ്പാദ്യം വര്‍ധിക്കുകയായിരുന്നു. ഈ ആഴ്ച രണ്ട് ബാങ്കുകള്‍ കണക്കാക്കിയത് ജീവനക്കാരുടെ അധിക സമ്പാദ്യം 200 ബില്യന്‍ ഡോളറാണെന്നതാണ്. അത് വളരുകയാണെന്നതാണ് മറ്റൊരു വസ്തുത.
നിയന്ത്രണങ്ങള്‍ എടുത്തുകളയുമ്പോള്‍ ഈ സമ്പാദ്യം എത്രത്തോളം ചെലവഴിക്കുമെന്നതാണ് സാമ്പത്തിക വീണ്ടെടുക്കലിനുള്ള പ്രധാന ചോദ്യം. വലിയ പലിശക്കടങ്ങള്‍ വീട്ടാന്‍ ഈ തുക ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ പുതിയ മോര്‍ട്ട്ഗേജ് വായ്പയെടുക്കലില്‍ ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രസ്തുത തുക ആധാരശിലയായി വര്‍ത്തിക്കുന്നു.
മോര്‍ട്ട്ഗേജ് കടം ഉയര്‍ന്നിട്ടുണ്ടെങ്കിലും കുറഞ്ഞ നിരക്കുകളും ഉയര്‍ന്ന വരുമാനവും സേവനം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡ സാമ്പത്തിക വിദഗ്ധര്‍ ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2023 വരെ ബാങ്ക് ഓഫ് കാനഡ അതിന്റെ പലിശനിരക്കിന്റെ അളവുകോല്‍ റെക്കോര്‍ഡ് താഴ്ചയില്‍ നിര്‍ത്താമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീണ്ടെടുക്കണമെന്നതില് ബാങ്ക് ഉടന്‍ തന്നെ നയങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ടെന്ന് നിരവധി വിശകലന വിദഗ്ധര്‍ പറയുന്നു. അത്തരം ശുഭാപ്തി വിശ്വാസം ബോണ്ട് മാര്‍ക്കറ്റില്‍ പ്രതിഫലിക്കുകയും മോര്‍ട്ട്ഗേജ് നിരക്കുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
മിക്കവരും അഞ്ച് വര്‍ഷത്തെ സ്ഥിര നിരക്കിലുള്ളല മോര്‍ട്ട്ഗേജുകളാണ് തെരഞ്ഞെടുത്തതെന്നാണ് സ്റ്റാറ്റസ്കാന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രാജ്യവ്യാപകമായി വില്‍പ്പന 7.2 ശതമാനമാണ് ഉയരുക. അതുകൊണ്ടുതന്നെ അടുത്ത രണ്ട് പാദങ്ങളില്‍ മോര്‍ട്ട്ഗേജ് ആവശ്യകത വളരെ ശക്തമാണെന്നാണ് ബങ്ക് ാേഫ് നോവസ്കോട്ടിയയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബ്രയാന്‍ പോര്‍ട്ടര്‍ പറഞ്ഞത്.