വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുമ്പോഴും ചില പ്രദേശങ്ങളില്‍ കുത്തിവെയ്‌പെടുക്കാന്‍ വിമുഖത


AUGUST 2, 2021, 9:56 PM IST

ഒന്റാരിയോ: കാനഡയിലെ ഉയര്‍ന്ന കോവിഡ് വാക്‌സിന്‍ നിരക്കുകള്‍ വാക്‌സിനേറ്റ് ചെയ്യാത്തവരുടെ എണ്ണം മറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ പകുതിയും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷവും ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളിലുമാണ്. 

തെക്കന്‍ മാനിറ്റോബയിലെ ചില പ്രദേശങ്ങളില്‍ ജനസംഖ്യയുടെ 16 ശതമാനത്തിന് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡെല്‍റ്റ വകഭേദം ഈ ഭാഗങ്ങളില്‍ വ്യാപകമാകുന്നുണ്ട്. 

യോഗ്യതയുള്ള കാനഡക്കാരില്‍ 66 ശതമാനത്തിനും രണ്ട് ഡോസുകള്‍ നല്കിയിട്ടുണ്ട്. മൊത്തം ജനസംഖ്യ നോക്കുകയാണെങ്കില്‍ 58 ശതമാനത്തിനാണ് വാക്‌സിന്‍ നല്കിയിരിക്കുന്നത്. വാക്‌സിന്‍ യോഗ്യത ഇല്ലാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. യോഗ്യതയുള്ള കാനഡക്കാരില്‍ 81 ശതമാനത്തിനാണ് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യ എടുത്താല്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ 71 ശതമാനമാകും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കാണ് കാനഡയിലേത്. 

പ്രതിരോധ കുത്തിവെയ്‌പെടുത്തവര്‍ക്കിടയില്‍ വാക്‌സിനെടുക്കാത്ത ഒരാളെക്കാള്‍ വൈറസിനെതിരെ കുത്തിവെക്കാത്ത ഭൂരിപക്ഷത്തെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് കാല്‍ഗറിയിലെ പൊതുജനാരോഗ്യ വിദഗ്ധന്‍ ജിയ ഹു പറഞ്ഞു. 

വാക്‌സിനെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ പലരും തെറ്റിദ്ധാരണയിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴത്തിലുള്ള സംശയം, വാക്‌സിന്റെ ഹൃസ്വവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഭയം, കോവിഡ് തനിക്ക് ബാധിക്കില്ലെന്ന വിശ്വാസം, സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍, ജോലിയില്‍ നിന്നും അവധി ലഭിക്കാത്തത്, ഓണ്‍ലൈന്‍ അപോയ്ന്‍മെന്റ് ബുക്ക് ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തത്, വാക്‌സിനേഷന്‍ സെന്ററിലേക്ക് പോകാന്‍ കാറില്ലാത്തത് തുടങ്ങിയവയെല്ലാം പലരേയും കുത്തിവെയ്‌പെടുക്കുന്നതില്‍ നിന്നും തടയുന്നുണ്ട്. 

Other News