റിവൈവ് കാനഡ കോണ്‍ഫെറന്‍സ്


NOVEMBER 23, 2021, 7:38 AM IST

കാനഡ മലയാളീ പെന്തെക്കോസ്റ്റല്‍ ദൈവ സഭകളുടെ ആഭി മുഖ്യത്തില്‍ നടക്കുന്ന റിവൈവ് കാനഡ 5 ആമത് കോണ്‍ഫെറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കാനഡയിലെ 7 പ്രൊവിന്‍സുകളില്‍ നിന്നും അന്‍പതില്‍ പരം സഭകള്‍ ഈ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കുന്നു. അതോടൊപ്പം യുഎസ്എ, യു.കെ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് , ഇന്ത്യതുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും. നവംബര്‍ 27 ശനിയാഴ്ച  2021 വൈകിട്ട്  (7  Pm - EST,  5 Pm -AB,  4 Pm - BC ) സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നകോണ്‍ഫറന്‍സിന്. കാനഡ പാസ്റ്റെര്‍സ് ഫെല്ലോഷിപ്പ് ഈ കോണ്‍ഫെറന്‍സിന് നേതൃത്വം കൊടുക്കും

 കോണ്‍ഫറന്‍സില്‍ പ്രധാന പ്രസംഗകനായി പാസ്റ്റര്‍ ഫിന്നി സാമുവല്‍ (ലണ്ടന്‍, ഒന്റാരിയോ) വചന പ്രഘോഷണം നടത്തും. വിവിധ പ്രൊവിന്‍സുകളിലെ സഭകള്‍ ഗാന ശ്രുഷകകള്‍ക്കു നേതൃത്വം കൊടുക്കുന്നു. വിവിധ സെഷനുകളിലെ പ്രോഗ്രാമുകളുടെ പ്രവര്‍ത്തനങ്ങകള്‍ക്ക് പാസ്റ്റര്‍മാരായ മോന്‍സി തോമസ് (വിന്‍ഡ്‌സര്‍), ജോസഫ് മാത്യു (കാല്‍ഗറി) എന്നിവര്‍ നേതൃത്വം കൊടുക്കും.

Other News