പാര്‍ലമെന്റ് സമ്മേളനത്തില്‍ വിമര്‍ശനം പ്രതീക്ഷിച്ച് ഭരണപക്ഷം


JANUARY 25, 2021, 11:33 PM IST

ഓട്ടവ: കോവിഡ് വ്യാപനത്തിനും വാക്‌സിന്‍ വിതരണത്തിനുമിടയില്‍ പാര്‍ലമെന്റ് പുനഃരാരംഭിക്കുമ്പോള്‍ ലിബറല്‍ സര്‍ക്കാറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കും. 

ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറിനെ കഴിഞ്ഞ മാര്‍ച്ച് മുതലുള്ള കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധി അവസ്ഥയിലാണ് നിര്‍ത്തുന്നത്. കാനഡയില്‍ ഇതുവരെ 742,531 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനകം 18,974 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അവധിക്കാല ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചും രാജ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന വേഗതയെ കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാക്‌സിനുമായി ബന്ധപ്പട്ട് കനേഡിയന്‍മാരെ സര്‍ക്കാര്‍ നിര ജോലിന്ഡപിക്കുകയാണെന്നും ഷോട്ടുകളിലേക്ക് പോകാതെ  രാജ്യത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കില്ലെന്നും കണ്‍സര്‍വേറ്റീവ് നേതാവ് എറിന്‍ ഒ ടൂള്‍ പറഞ്ഞു. എന്‍ ഡി പി ഹൗസ് ലീഡറും ധനകാര്യ നിരൂപകനുമായ പീറ്റര്‍ ജൂലിയന്റെ അഭിപ്രായത്തില്‍ വാക്‌സന്‍ ജനങ്ങളുടെ കൈകളിലേക്ക് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. പകര്‍ച്ചവ്യാധിയുടെ അപകടകരവും മാരകവുമായ രണ്ടാം തരംഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കാനഡയിലെ വാക്‌സിന്‍ ലോജിസ്റ്റിക്‌സിന് നേതൃത്വം നല്േകുന്ന മേജര്‍ ജനറല്‍ ഡാനി ഫോര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഫൈസര്‍ വാക്‌സിന്‍ വിതരണത്തില്‍ 790,000 ഡോസായി കുറക്കും. ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രതീക്ഷിച്ച 208,650 ഡോസുകളൊന്നും കാനഡയ്ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വാക്‌സിന്‍ കനേഡിയന്‍മാര്‍ക്ക് നല്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അതിനുള്ള വിഭവങ്ങള്‍ സമാഹരിക്കാനും ശ്രമിക്കുന്നതിന് പകരം പ്രസ്താവനകളില്‍ ആശ്രയം കണ്ടെത്തുന്ന സര്‍ക്കാറില്‍ ആശങ്കയുണ്ടെന്നാണ് ജൂലിയന്‍ പറഞ്ഞത്. 

സെപ്തംബര്‍ അവസാനത്തോടെ കുത്തിവെയ്പ് നടത്താന്‍ ആഗ്രഹിക്കുന്ന എല്ലാ കനേഡിയന്മാര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാനഡ തുടരുകയാണെന്ന് സംഭരണ മന്ത്രി അനിത ആനന്ദ് അറിയിച്ചു.

Other News