സമന്വയ ടൊറന്റോ യൂണിറ്റ് രൂപീകരിച്ചു


DECEMBER 2, 2019, 12:08 PM IST

ടൊറന്റോ:  പുരോഗമന സാംസ്‌കാരികസംഘടനയായ \'സമന്വയ കര്‍ച്ചറല്‍ അസോസിയേഷന്‍ \'ടൊറന്റോ യൂണിറ്റ് രൂപീകരണ ചടങ്ങ് നടന്നു. സെക്രട്ടറിയായി ഹ്യുബര്‍ട്  ജെറോം, പ്രസിഡന്റായി രഞ്ജിത്ത് സൂരി, ജോയിന്റ് സെക്രട്ടറിയായി നജീബ് പറഡിയില്‍, വൈസ് പ്രസിഡന്റായി സയോണ സംഗീത്, ട്രഷററായി പ്രിന്‍സ് പെരേപ്പാടന്‍, കമ്മിറ്റിയംഗങ്ങളായി ടി എസ് അനില്‍കുമാര്‍, സുബിന്‍ ഡോള്‍ഫസ് , പി എസ് രാഹുല്‍ , ജിയോ ജോസ് എന്നിവരെ തെരഞ്ഞെടുത്തു.

ടൊറന്റോ മലയാളി സമാജം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്ന് ഷാജേഷ് പുരുഷോത്തമന്‍, പ്രദീപ് ചേന്നംപള്ളില്‍, സൂരജ് അത്തിപ്പറ്റ, സാബു മണിമലേത്ത്, അനീഷ് അലക്‌സ്, വി ആര്‍ ശരത്, സജിലാല്‍, സാജു ഇവാന്‍സ്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കാനഡയില്‍ വര്‍ഷം തോറും ഏകദേശം 25000 ഇന്ത്യക്കാര്‍ എങ്കിലും പുതുതായി എത്തുന്നുണ്ട്,  അതില്‍ മലയാളികളുടെ എണ്ണം വളരെ വലുതാണ്. 

പഠനത്തിനായും ജോലിക്കും എത്തുന്ന മലയാളികളെ സഹായിക്കുക,  അവര്‍ക്കു ഇവിടെ ജീവിക്കാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുക,  മലയാളി കൂട്ടയ്മയിലൂടെ കേരളവുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുക തുടങ്ങി നിരവധി ആശയങ്ങള്‍ പുതിയ കമ്മിറ്റിയില്‍ ചര്‍ച്ച ആയി.ജനുവരി 11 നു യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിപുലമായ  കുടുംബസംഗമമായിരിക്കും സംഘടനയുടെ ആദ്യ പരിപാടി. കാനഡയിലെ വിവിധ നഗരങ്ങളില്‍ സമാനമായ കൂട്ടയമകള്‍ രൂപീകരിക്കാനും പ്രവര്‍ത്തിക്കാനും  പദ്ധതിയുണ്ട്.

Other News