ടൊറന്റോ: ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ലൈഫ് ഗാര്‍ഡാകാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സായി കുറച്ച് ഒന്റാരിയോ സര്‍ക്കാര്‍. മുമ്പ് 16 വയസ്സായിരുന്നു പ്രായപരിധി. നിലവില്‍ നേരിടുന്ന പ്രവിശ്യയിലുടനീളമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാണ് പ്രായം കുറച്ചുകൊണ്ടുള്ള തീരുമാനം.
പ്രവിശ്യയിലെ കമ്മ്യൂണിറ്റി പൂളുകളും വിനോദ ക്യാമ്പ് വാട്ടര്‍ഫ്രണ്ടുകളും തുറന്നതോടെ ഇവ സുരക്ഷിതവുമായി നിലനിര്‍ത്താന്‍ ഈ മാറ്റം സഹായിക്കുമെന്ന് ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് പറഞ്ഞു.
അസിസ്റ്റന്റ് ലൈഫ് ഗാര്‍ഡും അക്വാട്ടിക് ഇന്‍സ്ട്രക്ടറും ആകുന്നതിനും കുറഞ്ഞ പ്രായം ബാധകമാണെന്ന് ലൈഫ് സേവിംഗ് സൊസൈറ്റി ഒന്റാറിയോ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സ്റ്റെഫാനി ബകാലര്‍ അറിയിച്ചു. ഓരോ വ്യക്തിയും, പ്രായം പരിഗണിക്കാതെ, ഒരു ലൈഫ് ഗാര്‍ഡായി ഉടനടി പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്നില്ല, എന്നാല്‍ സര്‍ട്ടിഫിക്കേഷനുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും 15 വയസ്സുള്ളവരെ ലൈഫ് ഗാര്‍ഡുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പ് ആയിരിക്കുമെന്നും സ്റ്റെഫാനി ബക്കലാര്‍ പറഞ്ഞു.
ലൈഫ് ഗാര്‍ഡ് സര്‍ട്ടിഫിക്കേഷനുകളുടെ എണ്ണം 2019 ലെ നിലവാരത്തേക്കാള്‍ 20 ശതമാനം കുറവാണ്, എന്നാല്‍ 2020 ലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് അവ അതിവേഗം തിരിച്ചുവരുകയാണ്, ബക്കലാര്‍ പറഞ്ഞു.