ഒട്ടാവ: രാജ്യത്ത് മൂന്ന് മാസത്തെ ഇടിവിന് ശേഷം വീടുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. സര്‍വേയില്‍ പങ്കെടുത്ത 27 മെട്രോപൊളിറ്റന്‍ ഏരിയകളില്‍ (സി.എം.എ) 19 എണ്ണത്തിലും പുതിയ വീടുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതായും, 6 എണ്ണത്തില്‍ കുറവും 2 എണ്ണത്തില്‍ വില ഉയര്‍ന്നതായും കാണപ്പെട്ടു. ഡിസംബറില്‍ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 4.25% ആയി ഉയര്‍ത്തിയതിനാല്‍ ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഡിസംബറില്‍ ഭവന വിപണിയെ സ്വാധീനിച്ചതായി കാണാന്‍ സാധിക്കും.
ദേശീയതലത്തില്‍, 2021-നെ അപേക്ഷിച്ച് 10.3 ശതമാനവും 2022-ല്‍ 7.7ശതമാനവും പുതിയ വീടുകളുടെ വില കുറഞ്ഞതായും ഏജന്‍സി വ്യക്തമാക്കി.
ഡിസംബര്‍ മാസത്തില്‍ റെജീനയില്‍ പുതിയ വീടുകളുടെ വിലയില്‍ -0.4 ശതമാനവും കൂടാതെ വില്‍പ്പന വിപണിയിലും സമാനമായ കുറവ് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട വീടുകളുടെ വില ഈ മാസത്തില്‍ 1.1% കുറഞ്ഞതായി സസ്കാച്ചെവന്‍ റിയല്‍റ്റേഴ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു. പുതിയ ഹോം മാര്‍ക്കറ്റില്‍ വിന്നിപെഗ്, സസ്കാറ്റൂണ്‍, ലണ്ടന്‍, കെലോന എന്നിടങ്ങളില്‍ -0.3 ശതമാനവും, എഡ്മന്റണ്‍ -0.2 ശതമാനവും വില കുറഞ്ഞു. എന്നാല്‍ ഡിസംബറില്‍ മോണ്ട്രിയല് +0.3 ശതമാനവും, കാല്‍ഗറി +0.1 ശതമാനവും വില വര്‍ധനവ് രേഖപ്പെടുത്തി.
അതേസമയം നിക്ഷേപം എന്ന നിലയില്‍ കാനഡയില്‍ പുതിയ വീട് വാങ്ങുന്നതില്‍ നിന്നും വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. ഇതുമായി ബന്ധപ്പെട്ട നിയമം ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീടുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെ കാരണം. രാജ്യത്ത് നിലവില്‍ ജീവിക്കുന്നവര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവന ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍ കാനഡയില്‍ വിദേശികളുടെ എണ്ണം ധാരാളമുള്ള സാഹചര്യം കണക്കിലെടുത്ത് ചില ഇളവുകളും ഭരണകൂടം നല്‍കുന്നുണ്ട്.
രാജ്യത്തേക്ക് കുടിയേറിയ പൗരത്വം ഇല്ലാത്ത സ്ഥിരതാമസക്കാര്‍ക്ക് വീട് വാങ്ങുന്നതിന് തടസ്സമില്ല. അതേപോലെ വിദ്യാര്‍ഥികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഇളവുകളുണ്ട് . ഇതിന് പുറമേ നിശ്ചിത ജനസംഖ്യാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഗരങ്ങള്‍ക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളൂ. അതായത് അവധിക്കാല വസതികള്‍ ഏറെയുള്ള റിക്രിയേഷണല്‍ മേഖലകളില്‍ വീടുകള്‍ വാങ്ങുന്നതിന് വിലക്കുണ്ടാവില്ല. കാനഡ സ്വദേശികളായ ജീവിതപങ്കാളികളുള്ളവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നിലധികം യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന വാസസ്ഥലങ്ങള്‍ വാങ്ങുന്ന വിദേശികള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.
കോവിഡ് വ്യാപനത്തിനുശേഷം നിക്ഷേപം എന്ന നിലയില്‍ വിദേശികള്‍ വീടുകള്‍ വാങ്ങുന്ന പ്രവണതയാണ് വസ്തു വില വര്‍ധിക്കാനുള്ള കാരണമായി കാനഡയിലെ രാഷ്ട്രീയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വിലവര്‍ധനവും ഭവനക്ഷാമവും രാജ്യത്തെ പ്രധാന പ്രശ്നമായി തീര്‍ന്ന സാഹചര്യത്തില്‍ 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിന് ട്രൂഡോ ഉറപ്പുനല്‍ക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ഉപയോഗിക്കാത്ത വീടുകളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ വീടുകള്‍ കാനഡയില്‍ ഉള്ളവര്‍ക്ക് ജീവിക്കാന്‍ വേണ്ടിയുള്ളതാണെമെന്നും വിദേശികള്‍ക്ക് നിക്ഷേപ ആസ്തിയായി കണക്കാക്കാനുള്ളവയല്ല എന്നും കാനഡയുടെ ധനകാര്യ മന്ത്രാലയവും വ്യക്തമാക്കി. അതേസമയം നിലവിലെ വിലക്ക് കാര്യമായി ഗുണം ചെയ്യില്ല എന്ന അഭിപ്രായമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. നിലവില്‍ കാനഡയിലെ വീട്ടുടമസ്ഥരായ വിദേശികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് എന്നാണ് കണക്കുകള്‍. അതിനാല്‍ പുതിയ നിയമത്തിന് കാര്യമായ മാറ്റം ഉണ്ടാക്കാനാകില്ലെന്നും പുതിയ വീടുകള്‍ നിര്‍മ്മിക്കുക