സെന്റ്. മേരീസ് സിറോമലങ്കര കാത്തലിക് ചര്‍ച്ച് തീര്‍ത്ഥാടന പദയാത്ര നടത്തി


JULY 18, 2019, 10:00 PM IST

ടൊറന്റോ:പുനരൈക്യ ശില്പിയും ഭാരത ക്രൈസ്തവ സമൂഹത്തിനു ഐക്യത്തിന്റെ വഴികാട്ടിയും ആയിരുന്ന ദൈവദാസന്‍  ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് പിതാവിന്റെ 66 ാം ഓര്‍മ്മ പെരുനാളിനോടനുബന്ധിച്ചു സെന്റ്. മേരീസ് സിറോ  മലങ്കര കാത്തോലിക്ക പാരിഷ് തീര്‍ത്ഥാടന പദയാത്ര നടത്തുകയുണ്ടായി. 2019, ജൂലൈ 15 ാം തീയതി 3മണിക്ക് 100 റീജന്റ് റോഡ്, ടൊറന്റോ യിലെ സെന്റ്. നോബര്‍ട്ട്  ചര്‍ച്ചില്‍  നിന്നും ആരംഭിച്ച ഭക്തി നിര്‍ഭരമായ പദയാത്ര 15 കിലോമീറ്റര്‍ പിന്നിട്ട്,  8 മണിയോടെ 11 വാറണ്ടയില്‍ കോര്‍ട്ട് ടൊറന്റോയില്‍ ഉള്ള സെന്റ്. മേരീസ് സിറോമലങ്കര കാത്തലിക് ചാപ്പലില്‍ അവസാനിച്ചു.

മലങ്കര കത്തോലിക്ക സഭയുടെ സ്ഥാപക ശില്പി ആയ  ഇവാനിയോസ് പിതാവിനെ വിശുദ്ധപദവിയിലേക്ക്  ഉയര്‍ത്തപ്പെടുവാനുള്ള  ഒരുക്കങ്ങള്‍ വത്തിക്കാനില്‍ നടന്നു വരികയാണ്. കേരളത്തില്‍ ഇത് ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ കബറിങ്കലേക്കുള്ള  43 ാമത്  പദയാത്രയാണെങ്കിലും ക്യാനഡയില്‍  ആദ്യമായാണ് മലങ്കരസഭ തീര്‍ഥാടന പദയാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുത്ത ഓരോ തീര്‍ഥാടകനും അനുഗ്രഹപ്രദമായി തീര്‍ന്ന ഈ പദയാത്ര ടൊറന്റോ ജനങ്ങള്‍ക്ക് ഒരു വേറിട്ട ഭക്ത വഴിയായിരുന്നു. 

പദയാത്രക്ക് സമാപനമായി സെന്റ് . മേരീസ് സിറോമലങ്കര കാത്തലിക് പള്ളി വികാരി റൈറ്റ്  റെവ. മോണ്‍സിഞ്ഞോര്‍ ഡോ. ജിജി ഫിലിപ്പിന്റെയും  അസ്സോസിയേറ്റ് പാസ്റ്റര്‍ ഫാ.ഏബ്രഹാം ലൂക്കോസിന്റെയും നേതൃത്വത്തില്‍ ആഘോഷമായ ഓര്‍മ്മകുര്‍ബാനയും നേര്‍ച്ചവിളമ്പും നടന്നു. തീര്‍ഥാടന പദയാത്രക്ക് നേതൃത്വം വഹിച്ചതു  പാരിഷ് കമ്മിറ്റി അംഗങ്ങളായ ശ്രീ.ജോണ്‍ തോമസ് (സെക്രട്ടറി),  രാജേഷ് ജേക്കബ്(ട്രെഷറര്‍), സജി ഇളവിനാല്‍ , ബിനോയ് തങ്കച്ചന്‍,  റിച്ചു പട്യാനി, ടോം ചെറിയാന്‍, വിന്‍സ് തോമസ്, ജോര്‍ജ് തോമസ് എന്നിവരാണ്.

Other News