പീല്‍ റീജിയണിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി


SEPTEMBER 20, 2022, 8:20 PM IST

ടൊറന്റോ: ടൊറന്റോ സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പീല്‍ റീജിയണനിലെ എട്ടു വിദ്യാലയങ്ങളില്‍ നൂറ് സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങള്‍ വികാരി റവ. ഫാ. തോമസ് പി ജോണിന്റെ നേതൃത്വത്തില്‍ കൈമാറി. സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഉദ്യമത്തെ സ്‌കൂള്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.  

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പദ്ധതിയിലൂടെ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുട്ടികളിലേക്ക് പഠനോപകരണങ്ങള്‍ എത്തിക്കുവാന്‍ ഈ വര്‍ഷം സാധിച്ചു. വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിപുലീകരിച്ചു മുന്നോട്ടു കൊണ്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ സ്മരണാര്‍ഥം  ഇടവക ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ആരംഭിച്ച ഭക്ഷ്യ സംഭരണ സമാഹാരണത്തിലൂടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ മിസ്സിസാഗയിലെ സേവാ ഫുഡ് ബാങ്കിനു വേണ്ടി വിപിന്‍ സെയ്‌നി വികാരി റവ. ഫാ. തോമസ് പി ജോണില്‍ നിന്നും ഏറ്റുവാങ്ങി.