കാനഡയില്‍ അന്താരാഷ്ട യാത്രകള്‍ക്ക് താത്ക്കാലിക നിരോധനം
ഓട്ടവ: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രയ്ക്ക് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു.
യു എസ് പൗരന്മാരുടെ യാത്രാ നിയന്ത്രണം ഡിസംബര്‍ 21 വരെയും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ജനുവരി 21 വരെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നും പൊതുസുരക്ഷ, അടിയന്തിര തയ്യാറെടുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മാര്‍ച്ച് 16ന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അനേകം വിദേശ പൗരന്മാര്ക്ക് സൗകര്യത്തിനായി ഏര്‍പ്പെടുത്തിയ യാത്രകള്‍ എന്നിവ വിദേശ പൗരന്മാരെ അനാവശ്യ യാത്രയ്ക്കായി കാനഡയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
എന്നാല്‍ പൗരന്മാരുടെ അടിയന്തിര കുടുംബാംഗങ്ങള്‍, അവശ്യ തൊഴിലാളികള്‍, സീസണല്‍ തൊഴിലാളികള്‍, പരിചരണം നല്കുന്നവര്, അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇളവ് ലഭിച്ചു.
ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ തെരേസ ടാം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ആവര്‍ത്തിച്ചു.