ട്രാന്‍സിറ്റ് നിരക്കില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ നഗരമായി ടൊറന്റോ


MARCH 25, 2023, 8:00 AM IST

ടൊറന്റോ: ട്രാന്‍സിറ്റ് നിരക്കില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ നഗരമായി ടൊറന്റോ. അന്താരാഷ്ട്ര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ പിക്കോഡി 45 പ്രധാന നഗരങ്ങളില്‍ നിന്ന് സമാഹരിച്ച ഡേറ്റ പ്രകാരമാണ് റിപ്പോര്‍ട്ട്.

ടൊറന്റോ ട്രാന്‍സിറ്റ് ഉപയോക്താക്കള്‍ സിംഗിള്‍ ടിക്കറ്റുകള്‍ക്ക് 2.38 ഡോളറും പ്രതിമാസ പാസുകള്‍ക്ക് 116 ഡോളറുമാണ് ഈടാക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ടൊറന്റോ നിവാസികള്‍ അവരുടെ പ്രതിമാസ വരുമാനത്തിന്റെ ഏകദേശം നാല് ശതമാനം ട്രാന്‍സിറ്റില്‍ അടയ്ക്കുന്നു. ഇത് പിക്കോഡിയുടെ റാങ്കിംഗില്‍ ഗതാഗതത്തിനുള്ള ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരമായി ടൊറന്റോയെ തിരഞ്ഞെടുത്തത്. പ്രതിമാസ വരുമാനത്തില്‍ കൂടുതല്‍ പണം ട്രാന്‍സിറ്റിനായി ചെലവഴിക്കുന്ന ഏക നഗരങ്ങള്‍ ബ്രസീലിലെ സാവോപോളോ, തുര്‍ക്കി (7.5 ശതമാനം), ഇസ്താംബുള്‍, യുണൈറ്റഡ് കിംഗ്ഡം (7.4 ശതമാനം) എന്നിവയാണ്.

ഏപ്രില്‍ 3 മുതല്‍, യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നിരക്കുകളും 10 സെന്റ് വര്‍ദ്ധിക്കും .മുതിര്‍ന്നവര്‍ക്കുള്ള ക്യാഷ് നിരക്ക് 3.35 ഡോളറായും യുവാക്കളുടെ ക്യാഷ് നിരക്ക് 2.40 ഡോളറായും വര്‍ദ്ധിക്കും.ടു-വേ അഡല്‍റ്റ് പ്രെസ്റ്റോ ടിക്കറ്റുകള്‍ 6.70 ഡോളറും മുതിര്‍ന്നവര്‍ക്കുള്ള പ്രെസ്റ്റോ  ഡേ പാസിന് 13.50 ഡോളറും  ഈടാക്കും. മുതിര്‍ന്നവര്‍, ഫെയര്‍ പാസ് ട്രാന്‍സിറ്റ് ഡിസ്‌കൗണ്ട് പ്രോഗ്രാം ഉപയോക്താക്കള്‍, പ്രതിമാസ പാസ് ഉപഭോക്താക്കള്‍ എന്നിവര്‍ക്കുള്ള നിരക്കുകള്‍ അതേപടി തുടരും.

Other News