ഹാരി,മെഗാന്‍ കാനഡ കൂടുമാറ്റത്തില്‍ തീരുമാനമായിട്ടില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ


JANUARY 14, 2020, 2:41 PM IST

ടൊറന്റോ: എലിസബത്ത് രാജ്ഞിയും സഹോദരന്‍ ചാള്‍സ് രാജകുമാരനും പച്ചക്കൊടി വീശിയെങ്കിലും കാനഡയിലേയക്ക് താമസം മാറാനുള്ള  ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടേയും പത്‌നി മേഗന്റേയും ഇംഗിതം അനിശ്ചിതത്വത്തില്‍. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ഹാരിയേയും മേഗനേയും വരവേല്‍ക്കാന്‍ കനേഡിയന്‍ പൗരസമൂഹം കാത്തിരിക്കുകയാണെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ വേണ്ടിവരും.  രാജ്യത്തെത്തുന്നപക്ഷം ഇവര്‍ക്ക് എന്ത് ചുമതലകള്‍ നല്‍കുമെന്നും ഇവരുടെ സുരക്ഷാചെലവുകള്‍ ആര് വഹിക്കുമെന്നുമുള്ള കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. 

രാജപദവിയില്‍ നിന്നും മാറി എന്തെങ്കിലും ജോലി ചെയ്ത് കുടുംബംപുലര്‍ത്താനുള്ള തങ്ങളുടെ ഇംഗിതം ഇന്നലെയാണ് ഹാരിയും മേഗനും പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട്,കാനഡ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും വ്യവഹാരത്തില്‍ വ്യാപൃതരാവുകയാണ് ഇരുവരുടെയും ലക്ഷ്യം. ഇതിനായി കാനഡയിലേയ്ക്ക് താമസം മാറാനുള്ള തങ്ങളുടെ ആഗ്രഹം ഇരുവരും ബ്രിട്ടീഷ് രാജ്ഞിയേയും ചാള്‍സ്,വില്യംസ് രാജകുമാരന്മാരേയും അറിയിച്ചു. അതിന് രാജ്ഞിയും സഹോദരങ്ങളും സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ രാജ്യത്തെത്തുന്ന ഹാരിയേയും മേഗനേയും എവിടെ കുടിയിരുത്തുമെന്ന കാര്യത്തില്‍ കാനഡയില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകള്‍ തെളിയിക്കുന്നത്.

Other News