അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും ഭീതി പരത്തി ഉറവിടമറിയാത്ത വിത്തു പാക്കറ്റുകള്‍ എത്തുന്നു


JULY 30, 2020, 7:33 AM IST

ടൊറാന്റോ: അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും അജ്ഞാതമായ വിത്ത് പായ്ക്കറ്റുകള്‍ ഭീതി പരത്തുന്നു. ഇവ ചൈനയില്‍ നിന്ന്  എത്തിയതാണെന്നതാണ് ഭീതി വര്‍ധിക്കാനുള്ള കാരണം. ആവശ്യപ്പെടാതെ എത്തുന്ന വിത്തു പാക്കറ്റുകള്‍ പൊട്ടിക്കരുതെന്നും അബദ്ധത്തില്‍ പൊട്ടിച്ചാല്‍ അവ നടാന്‍ പാടില്ലെന്നും ഭക്ഷ്യ കാര്‍ഷിക വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അത് പ്രകൃതിക്കുതന്നെ നാശമുണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂവലറിയെന്നോ എഴുത്തുകളെന്നോ രേഖപ്പെടുത്തിയും വിത്തുകള്‍ എത്തുന്നുണ്ട്. ഇത്തരം വിത്തുപാക്കറ്റുകള്‍ക്ക് അമേരിക്കെ നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതിനുപിന്നാലെയാണ് അത്തരമൊരു നീക്കവുമായി കാനഡയും എത്തുന്നത്. കോവിഡ് മൂലം ചൈനീസ് ഉത്പന്നങ്ങളുടെ വിപണി ഇടിഞ്ഞിരിക്കുകയാണ്. വിത്തുകള്‍ ചൈനയുടെതല്ലെന്നും പാക്കറ്റുകളിലെ സീലുകള്‍ വ്യാജമാണെന്നും കഴിഞ്ഞ ദിവസം ചൈനീസ് വിദേശ കാര്യ മന്ത്രാലയം വിശദീകരണം നല്‍കിയിരുന്നു.

അനധികൃതമായ വിത്തുപാക്കറ്റുകള്‍ അയക്കരുതെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയതായും ചൈനീസ് അധികൃതര്‍ പറഞ്ഞു.

Other News