വിക്ടോറിയ ഐലന്‍ഡ് ടസ്‌കേഴ്‌സ് ക്ലബ് ഓണാഘോഷം


SEPTEMBER 21, 2022, 10:21 PM IST

ഒന്റാരിയോ: വിക്ടോറിയ ഐലന്‍ഡ് ടസ്‌കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികള്‍ പങ്കെടുത്തു. സാനിച് മേയര്‍ ഫ്രെഡ് ഹെയ്ന്‍സ് വിശിഷ്ടാതിഥി ആയി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും വടംവലി മത്സരവും നടത്തി. കായിക പ്രതിഭകളെ മേയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഓണാഘോഷം വിജയകരമാക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍പ്പെട്ടവരും ആദരവ് ഏറ്റുവാങ്ങി.

ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് വിക്ടോറിയ ഐലന്‍ഡ്. കേരത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഇവിടെ. കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളതും ഇവിടെ തന്നെയാണ്. ഇവിടെ സംഘടിപ്പിച്ച ഓണാഘോഷം മലയാളികള്‍ക്ക് കേരളത്തിലെ ഓണത്തിന്റെ സ്മരണയാണ് നല്‍കിയത്.

കേരളത്തില്‍ നിന്ന് ഉപരിപഠനത്തിനായി ധാരാളം കുട്ടികള്‍ പ്രതിവര്‍ഷം വിക്ടോറിയ ഐലന്‍ഡിലെത്താറുണ്ട്. വിവിധതരം കായിക പരിശീലനവും ക്ലബ്ബിന്റെ കീഴില്‍ നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ആളുകളെ ജാതി മതഭേദമന്യേ ഒന്നിപ്പിക്കുന്നതാണ്.

- ഷിബു കിഴക്കേകുറ്റ്  

Other News