ഒന്റാരിയോ: തിങ്കളാഴ്ച 1058 കോവിഡ് കേസുകള്‍ കൂടി ഒന്റാരിയോയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യോര്‍ക്ക് മേഖല റെഡ് സോണിലേക്ക് മാറി. ടോറന്റോയില്‍ 325, പീല്‍ മേഖലയില്‍ 215, യോര്‍ക്കില്‍ 87 എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ കോവിഡ് ബാധിതരുടെ എണ്ണം. രോഗികളുടെ എണ്ണത്തില്‍ കുറവു വന്നതോടെ ബിസിനസുകള്‍ തുറക്കാനുള്ള അനുമതിയുണ്ട്. ചില്ലറ വ്യാപാരികള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ശേഷി പരിധികളുമായി ഉപഭോക്താക്കളെ തിരികെ സ്വാഗതം ചെയ്യാന്‍ സാധിക്കും.
വീണ്ടും തുറക്കാനുള്ള ചുവപ്പ് നിയന്ത്രണത്തിലേക്ക് മാറിയതോടെ സ്റ്റേ അറ്റ് ഹോം ഉത്തരവിലും മാറ്റം വന്നിട്ടുണ്ട്. ടോറന്റോ, പീല്‍, നോര്‍ത്ത് ബേ പാരി സൗണ്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് എട്ട് വരെ സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പ്രാബല്യത്തിലുണ്ടാകും.
ഹാമില്ട്ടണ് 56, ഓട്ടവ 51, വാട്ടര്‍ലൂ 48, സിംകോ മുസ്കോക 47, ഡര്‍ഹാം മേഖല 45, തണ്ടര്‍ ബേ 32, ഹാല്‍ട്ടണ്‍ 28, വടക്കു പടിഞ്ഞാറന്‍ 26, വെല്ലിംഗ്ടണ്‍ ഡഫെറിന്‍ ഗുല്‍ഫ് 18, നയാഗ്ര 14, ലാംപ്ടണ്‍ 10, വിന്‍ഡ്സര്‍ എസെക്സ് 10 എന്നീ പൊതുജനാരോഗ്യ യൂണിറ്റുകളാണ് ഇരട്ടഅക്കത്തിലെത്തിയവ.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിതരായ 646 പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇവരില്‍ 280 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 189 പേര്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമാണ്.