2018 ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി


SEPTEMBER 27, 2023, 6:22 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രിയായി മലയാളം സിനിമ '2018' തെരഞ്ഞെടുക്കപ്പെട്ടു. കന്നഡ സിനിമാ സംവിധായകന്‍ ഗിരീഷ് കാസറവള്ളിയുടെ നേതൃതത്തിലുള്ള ജൂറിയാണ് 2018നെ തെരഞ്ഞെടുത്തത്. 

2018ലെ പ്രളയത്തിന്റെ കാഴ്ചകള്‍ തീവ്രതയോടെ പ്രേക്ഷകരിലെത്തിച്ച ചിത്രം നൂറ്റി അന്‍പതു കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്.  

എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈനുമായെത്തിയ സിനിമ മലയാളികളുടെ ഐക്യത്തിന്റെയും മനോബലത്തിന്റെയും കഥയാണ് പറഞ്ഞ്ത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീവിവാസന്‍, അജു വര്‍ഗീസ്, ജോയ് മാത്യു, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയാണ് 2018ല്‍ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനി, പി കെ ഫ്രെയിം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപള്ളി, സി കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗുരു, സലിം അഹ്മദ് ഒരുക്കിയ ആദാമിന്റെ മകന്‍ അബു, ലിജോ ജോസ് പെല്ലിശേരി ചിത്രം ജെല്ലിക്കെട്ട് എന്നിവയാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നിന്നു ഓസ്‌കാര്‍ എന്‍ട്രി ലഭിച്ച സിനിമകള്‍.

കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് 2018 സിനിമയെന്ന് ജൂറി രേഖപ്പെടുത്തി.

Other News