ശാരീരിക,മാനസിക പീഡനമെന്ന് പരാതി; ടെലിവിഷന്‍ താരം അഭിനവ് കോലി അറസ്റ്റില്‍


AUGUST 14, 2019, 12:58 AM IST

മുംബൈ: ആദ്യ വിവാഹത്തിലുള്ള മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന സീരിയല്‍ താരം ശ്വേത തിവാരിയുടെ പരാതിയില്‍ ഭർത്താവ് ടെലിവിഷന്‍ താരം അഭിനവ് കോലിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.മകളെ അഭിനവ് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേതയുടെ പരാതി. 

'അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകളെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മകളുടെ മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുന്നുവെന്നാണ് പരാതി. ശ്വേത തിവാരിയുടെ ആദ്യ വിവാഹത്തിലെ മകള്‍ക്ക് നേരെയാണ് അതിക്രമം. 

നടൻ രാജാ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൗധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

Other News