നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി


SEPTEMBER 9, 2019, 1:29 PM IST

യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.  പിന്നീട് ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍  വേഷങ്ങള്‍ ചെയ്തു. ഏപ്രില്‍ മാസത്തിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം.