നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നു


DECEMBER 9, 2019, 1:49 PM IST

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് അറിയുന്നത്. വിവാഹം എന്നാണെന്നത് അറിയാനായിട്ടില്ല.

2003 ല്‍ ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജുമൊത്ത് രണ്ട് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. അതില്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയാണ് വിഷ്ണു ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തതും വിഷ്ണുവായിരുന്നു. 

അതിന് മുന്‍പ് മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കുകയും  2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ തന്നെ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിടെ തിരക്കഥ ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് തയ്യാറാക്കുകയും ചെയ്തു. 

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.