കമ്മട്ടിപ്പാടത്തെ പെങ്കൊച്ചിന്റെ മേക്കോവറിൽ മൂക്കത്തുവിരൽവച്ച് സോഷ്യല്‍മീഡിയ


AUGUST 28, 2019, 3:10 AM IST

കൊച്ചി:കണ്ടാല്‍ പറയോ, കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ച പെങ്കൊച്ചാണെന്ന്-നടി ഷോണ്‍ റോമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് സോഷ്യല്‍മീഡിയ ആശ്ചര്യപ്പെടുന്നു. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി.

ദുല്‍ക്കറിന്റെ നായികയായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയത് മോഡല്‍ കൂടിയായ ഷോണ്‍റോമിയായിരുന്നു. കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് അനിത എന്ന പെണ്‍കുട്ടിയെയും മറക്കാനാകില്ല. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഷോണ്‍ അഭിനയിച്ചിരുന്നു. ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഷോണിന്.

നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങള്‍ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്ന്  പലരും സംശയിക്കുന്നു.ചിത്രത്തെ അഭിനന്ദിച്ച്‌ നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.അതേസമയം തന്നെ ഉപദേശങ്ങളുമായി ചില സദാചാരവാദികളും രംഗത്തെത്തി. കമ്മട്ടിപ്പാട്ടം റിലീസായതിനു പിന്നാലെ ഷോണ്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ കണ്ടും പലരും നെറ്റി ചുളിച്ചിരുന്നു.

ഹോട്ട് ആയിരിക്കുന്നു എന്നും കറുത്ത വജ്രം എന്നും മിസ് ഇന്ത്യ മത്സരത്തിന് ശ്രമിക്കണമെന്നുമെല്ലാം ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം 'മലയാളത്തിലെ ഒരു നടിയെയും ഇതുപോലെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ലെ'ന്ന കമന്റുമായി മറ്റൊരുകൂട്ടരും  എത്തിയിട്ടുണ്ട്. 

Other News