കത്തയച്ചത് രാജ്യത്തെ അനീതി കണ്ട്: അടൂര്‍ ഗോപാലകൃഷ്ണന്‍


OCTOBER 4, 2019, 6:53 PM IST

തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകത്തെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിന് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍.കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കേസ് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാറിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും അടൂര്‍ പ്രതികരിച്ചു.

രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം 50 പ്രമുഖര്‍ക്കെതിരെ ബിഹാര്‍ സദാര്‍ പൊലീസ് കേസെടുത്തിരുന്നു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി.

Other News