ആടുജീവിതം സംഘം 22ന് തിരികെയെത്തും


MAY 20, 2020, 1:43 PM IST

കൊച്ചി: ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലെസ്സിയും നടന്‍ പൃഥ്വിരാജും അടങ്ങുന്ന സംഘം 22ന് കൊച്ചിയില്‍ തിരികെയെത്തും.

ജോര്‍ദ്ദാനിലെ ലോക്ഡൗണില്‍ കുടുങ്ങിയ സംഘം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആടുജീവിതത്തിന്റെ 58 അംഗ സംഘം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹി വഴി തിരികെ എത്തുക. കൊച്ചിയിലെത്തുന്ന സംഘം ക്വാറന്റൈനില്‍ പ്രവേശിക്കും.