ജീവിതം പ്രതിസന്ധിഘട്ടത്തിലെന്ന് ഗായിക അമൃത


SEPTEMBER 10, 2019, 12:40 PM IST

പിന്നണി ഗായിക അമൃത സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകരെ ആശങ്കയിലാഴ്ത്തി. ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും തനിക്കുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും സ്‌നേഹവും പിന്തുണയും വേണമെന്നും അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രശ്‌നമെന്തായാലും ഉടന്‍ പരിഹാരമാകട്ടെ എന്ന പ്രാര്‍ത്ഥന കമന്റുകളില്‍ നിറയുകയും ചെയ്തു.

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുന്ന അമൃത എ.ജി  വ്‌ളോഗ്‌സ് യുട്യൂബ് ചാനലുമായും സജീവമാണ്.