കൂടത്തായി സംഭവം സിനിമയാകുന്നു


OCTOBER 9, 2019, 6:34 PM IST

തിരുവനന്തപുരം: കൂടത്തായിസീരിയല്‍ കില്ലര്‍ ജോളിയുടെ കഥ പത്രത്താളുകളില്‍ ഒതുങ്ങുന്നില്ല. സംഭവം വെള്ളിത്തിരയിലുമെത്തുകയാണ്. കൂടത്തായി സംഭവത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണെന്ന് വെളിപെടുത്തിയിരിക്കുന്നത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെട്ട സിനിമ ചെയ്യാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്നും കൂടത്തായി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത് സിനിമയാക്കുകയാണെന്നും ആന്റണി പറഞ്ഞു.

നേരത്തെ നടി ഡിനി ഡാനിയല്‍ ഇതേ  വിഷയത്തില്‍ സിനിമ ചെയ്യാനിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് നടി തന്നെയായിരുന്നു.സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ ടീം ഇതേ വിഷയത്തില്‍ സിനിമ പ്രഖ്യാപിച്ചതില്‍  നടി ഇപ്പോള്‍ ആശങ്കയിലാണ്.


Other News