സിക്‌സ് പാക്കില്‍ ടൈഗര്‍ ഷറഫ്; ചരിത്രം സൃഷ്ടിച്ച് ബാഗി 3 ട്രെയിലര്‍


FEBRUARY 10, 2020, 7:12 PM IST

ബാഗി സീരീസ് സിനിമകളില്‍ മൂന്നാമത്തേതാ ബാഗി 3ന്റെ ട്രെയിലര്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. അഹമ്മദ് ഖാന്റെ സംവിധാനത്തില്‍ ടൈഗര്‍ ഷറഫ്, റിതേഷ് ദേശ്മുഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രം ബാഗി 3യുടെ ട്രെയിലര്‍ റീലീസ് ചെയ്ത എഴുപത്തി രണ്ടു മണിക്കൂറിനുള്ളില്‍ നൂറു മില്യണ്‍ കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചത്. 

http://bit.ly/Baaghi3Trailer

സിക്‌സ് പാക്കിലുള്ള ടൈഗര്‍ ഷറഫിന്റെ പോസ്റ്ററും ശ്രദ്ധ നേടിയിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള ഗാഡമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനറാണ് ബാഗി 3. അന്താരാഷ്ട്ര നിലവാരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ശ്രദ്ധാ കപൂറാണ് നായിക. എയര്‍ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്. നദിയദ് വാലാ ഗ്രാന്റ് സണ്‍സ് എന്റര്‍ടൈന്‍മെന്റ്‌സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ആറിന് ബാഗി 3 ലോകമെമ്പാടും റിലീസ് ചെയ്യും.