നൂറുകോടി ക്ലബ്ബില്‍ ഭീഷ്മപര്‍വ്വം


MARCH 29, 2022, 9:33 PM IST

കൊച്ചി: അമല്‍ നീരദിന്റെ മമ്മൂട്ടിച്ചിത്രം ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍. മാര്‍ച്ച് മൂന്നിന് റിലീസായ ഭീഷ്മപര്‍വ്വം ഇതിനകം 115 കോടി രൂപയാണ് സ്വന്തമാക്കിയത്. തിയേറ്ററിന് പുറമേ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ വഴിയാണ് കോവിഡിന് ശേഷം ആദ്യമായൊരു മലയാള സിനിമ നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. 

സിനിമ അനലിസ്റ്റ് ശ്രീധര്‍ ട്വീറ്റ് ചെയ്താണ് ഈ കാര്യം ലോകത്തെ അറിയിച്ചത്. കേരള്ത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും വന്‍ തരംഗം സൃഷ്ടിച്ച ഭീഷ്മപര്‍വ്വം സിനിമയ്ക്ക് പുറമേ ടീസറും ട്രെയ്‌ലറും പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചവയായിരുന്നു. 'ചാമ്പിക്കോ' എന്ന ഭീഷ്മപര്‍വ്വം ഫോട്ടോ ട്രെന്‍ഡ് മലയാളികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണ്.

മമ്മൂട്ടിക്കു പുറമേ ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശൃന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒ ടി ടിയില്‍ റിലീസ് ചെയ്യും.

Other News