സംവിധായകൻ വി കെ പ്രകാശ് പുതുചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു;വിശദാംശങ്ങൾ 


DECEMBER 8, 2019, 10:54 PM IST

കൊച്ചി:ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്,നിർണ്ണായകം, പ്രാണ തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകൻ വി കെ പ്രകാശ് പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച് എസ് സുരേഷ് ബാബു തിരക്കഥ എഴുതി പുറത്തിറക്കുന്ന സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.

ജയസൂര്യ നായകനായ ഇ ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നതെന്നാണ് സൂചന.

9-10 വയസ്സുള്ള ആൺകുട്ടി, 4-5 വയസ്സുള്ള പെൺകുട്ടി, 17-25 നും ഇടയിൽ പ്രായമുള്ള യുവതികൾ, 60-65 വയസ്സിനിടയിലുള്ള അമ്മമാർ, 40-60 വയസ്സിനുള്ളിലെ പുരുഷന്മാർ എന്നിവർക്കാണ് അവസരം.

വൈപ്പിൻകരയിലും കൊച്ചിയിലുമായി നടക്കുന്ന കഥയിലേക്ക്‌ കൊച്ചി ഭാഷ സംസാരിക്കുന്നവർക്കാണ് മുൻഗണന. അഭിനയത്തിൽ മുൻപരിചയം നിർബന്ധമില്ല. ഡിസംബർ 15 ആണ് അപേക്ഷിക്കേണ്ട അവസാന ദിവസം. കൂടുതൽ വിവരങ്ങൾ ചുവടെ:

Other News