ക്യാറ്റ്മാന്‍ ട്രെയിലര്‍ റെക്കോര്‍ഡിലേക്ക്


JANUARY 10, 2021, 9:33 PM IST

കൊച്ചി: ആദ്യാവസാനം കൗതുകം ജനിപ്പിക്കുന്ന ത്രില്ലര്‍ രംഗങ്ങളുമായി വി എഫ് എക്‌സും ആക്ഷനും കുട്ടികളെ രസിപ്പിക്കുന്ന കോമഡിയുമുള്ള ചിത്രം ക്യാറ്റ്മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി അഞ്ച് ദിവസത്തിനകം അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട് റെക്കോര്‍ഡിലേക്ക്. ഹോളിവുഡ് സ്‌റ്റൈലില്‍ ചിത്രീകരിച്ച ക്യാറ്റ്മാന്‍ ട്രെയിലര്‍ മലയാള സിനിമയിലെ പ്രശസ്തരായ കുഞ്ചാക്കോ ബോബന്‍, നരേയ്ന്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, അജ്മല്‍ അമീര്‍, ദേവന്‍, അനു സിതാര, ഹണി റോസ്, സംവിധായകരായ സജി സുരേന്ദ്രന്‍, ശ്യാംധര്‍, ജിസ് ജോയ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. 

ബാംഗിള്‍സ് എന്ന ചിത്രത്തിന് ശേഷം ഡോ. സുവിഝധ് വില്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മിനി മൂവിയാണ് ക്യാറ്റ്മാന്‍. യക്ഷിയും ഞാനും ഫെയിം ഗൗതം നായകനായ ചിത്രത്തില്‍ ശിഖ സാധ്വാള്‍ നായികയാകുന്നു. ഡോ. നിഖില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഷറഫ് ഗുരുക്കല്‍ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നു. ബിനോയ് ആന്റണി എഡിറ്റിംഗും പ്രജില്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ പി ആര്‍ ഒ എം കെ ഷെജിനാണ്.