സൗബിന്‍ ഷാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന്റെ റീലീസ് ചെന്നൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു


NOVEMBER 13, 2020, 4:46 AM IST

ചെന്നൈ: സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്റെ സംവിധനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിച്ച ജിന്ന് സിനിമയുടെ റീലീസ് ചെന്നൈ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണു ചെന്നൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ സ്റ്റേ വിധിച്ചത്. വന്‍ വിജയമായിരുന്ന   കൈദിയുടെ ലാഭ വിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം  നല്‍കാത്തതിനെ തുടര്‍ന്നാണ്  തങ്ങള്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍  സിനിമാസായിരുന്നൂ.

Other News