പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിരി


JULY 3, 2021, 9:25 PM IST

കോവിഡ് പ്രതിസന്ധിയില്‍ മനോവിഷമത്തിലായ കുടുംബങ്ങള്‍ക്ക് ചിരിയും ചിന്തയും നല്കാന്‍ ഒ ടി ടി പ്ലാറ്റ്്‌ഫോമില്‍ ചിരി സിനിമ. ഫസ്റ്റ് ഷോസ് എന്ന ഒ ടി ടിയിലൂടെയും ഇന്ത്യക്ക് പുറത്ത് യുപ്പ് ടി വിയിലൂടെയും ചിത്രം കാണുവാന്‍ സാധിക്കും. ജൂലൈ രണ്ടാം തിയ്യതിയാണ് പ്രദര്‍ശനം ആരംഭിച്ചത്.

ഡ്രീംബോക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിച്ച ചിരിയില്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍, മുരളി ഹരിതം, മേഘാ സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്ത ചിരിയില്‍ ശ്രീജിത്ത് രവി, സുനില്‍ സുഗത, വിശാഖ് ഹരികൃഷ്ണന്‍, ഹരീഷ് പോത്തന്‍, ഷൈനി സാറാ, ജയശ്രീ, അനു പ്രഭ, സനൂജ, വര്‍ഷമേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ക്ഷണിക്കാതെ വന്ന അതിഥിയായ സുഹൃത്തില്‍ നിന്നും ഒരു വ്യക്തിക്ക് വിവാഹ ദിവസങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും മുഹൂര്‍ത്തങ്ങളും ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിന്‍സ് വില്‍സണാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ദേവദാസ് തിരക്കഥയും സംഭാഷണവും രചിച്ച ചിരിയുടെ സംഗീതം ജാസി ഗിഫ്റ്റുമാണ് ചെയ്തിരിക്കുന്നത്. എം കെ ഷെജിന്‍ ആലപ്പുഴയാണ് പി ആര്‍ ഒ.

Other News