കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോയതായി റിമി ടോമി, രസികന്‍ കമന്റുകളുമായി ആരാധകര്‍


JULY 2, 2019, 3:59 PM IST

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോയതായും അച്ഛന്റെ സുഹൃത്ത് കണ്ടതുകൊണ്ട് രക്ഷപ്പെട്ടുവെന്നുമുള്ള റിമി ടോമിയുടെ വെളിപെടുത്തലിന് പിന്നാലെ രസികന്‍ കമന്റുകളുമായി ആരാധകര്‍. രക്ഷപ്പെട്ടത് റിമിടോമിയല്ല, തട്ടിക്കൊണ്ടുപോയവരാണെന്നായിരുന്നു റിമിയുടെ വെളിപെടുത്തല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് ഒരാള്‍ കമന്റിട്ടത്. ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു ഗായികയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ചത്. 

പപ്പ ആര്‍മിയിലായതിനാല്‍ താന്‍ അന്ന് ഊട്ടിയില്‍ പഠിക്കുകയായിരുന്നെന്നും വീട്ടിലെത്തിയ ഒരുഭിക്ഷക്കാരനോടൊപ്പം കുട്ടിയായിരുന്ന താന്‍ ഇറങ്ങിപ്പോയെന്നുമാണ് റിമി ടോമി പറഞ്ഞത്. പിന്നീട് ഭിക്ഷക്കാരനോടൊപ്പം ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ട പപ്പയുടെ ബന്ധുവാണ് തന്നെ രക്ഷിച്ചത്. അതിനിടയില്‍ തന്നെ ഭാണ്ഡത്തിലാക്കാനും ശ്രമം നടന്നുവെന്നും ഗായിക പറഞ്ഞു.

 ഭൂലോക തോല്‍വി എന്നും അന്ന് അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ കേരളം രക്ഷപ്പെട്ടേനെയെന്നും തുടര്‍ന്ന് ചിലര്‍ കമന്റുകള്‍ പാസ്സാക്കി. രസകരമായ അവതരണശൈലിയിലൂടെ ചാനലുകളില്‍ സ്ഥിരസാന്നിധ്യമായ റിമി ടോമി വിവാഹമോചനത്തിന്റെ പേരില്‍ നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Other News