ദേരാ ഡയറീസിന് ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക നോമിനേഷന്‍


APRIL 23, 2022, 7:43 PM IST

നോയ്ഡ: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹെബ് ഫാല്‍ക്കെയുടെ പേരിലുള്ള പന്ത്രണ്ടാമത് ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ 22ല്‍ ദേരാ ഡയറീസിന് ഒഫീഷ്യല്‍ നോമിനേഷന്‍. ഇന്ത്യയിലെ മികച്ച സിനിമകളും അണിയറ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കാനാണ് ദാദാ സാഹെബ് ഫാല്‍ക്കെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേരാ ഡയറീസില്‍ അബു വളയംകുളമാണ് നായകന്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോറെവര്‍ ഫ്രന്റ്സിനു വേണ്ടി മധു കറുവത്താണ് സിനിമയുടെ നിര്‍മാണം.

നീ സ്ട്രീം ഒ ടി ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ദേര ഡയറീസ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു. ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ നാല് പതിറ്റാണ്ടുകാലം ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുന്ന ഒരു വ്യക്തിയേയും അയാളറിയാതെ മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനവുമാണ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.

ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമേ ഹൃസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ആനിമേഷനുകള്‍, സംഗീത വീഡിയോകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയും ചലച്ചിത്ര മേളയിലുണ്ടാകും. പന്ത്രണ്ടാമത് ചലച്ചിത്ര പുരസ്‌ക്കാരം ഏപ്രില്‍ 30ന് പ്രഖ്യാപിക്കും.

Other News