ധോണി സിനിമയിലേക്ക്; വിജയിയോടൊപ്പം


JUNE 21, 2022, 9:39 PM IST

ചെന്നൈ: ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വിജയിയോടൊപ്പമാണ് ധോണി സിനിമയിലേക്കെത്തുന്നത്. 

 കൃഷി, ജിംനേഷ്യം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ധോണി തന്റേതായ പരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു. ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്ക് കീഴില്‍ നിര്‍മിക്കുന്ന വിജയ് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്തന്. പ്രൊഡക്ഷന്‍ കമ്പനിയുടെ പ്രാരംഭ ഘട്ടത്തിലാണ് അദ്ദേഹമിപ്പോള്‍. 

സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ നയന്‍താര നായികയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ധോണി തന്നെ ഇത് നിരസിച്ചിരുന്നു. 2016ല്‍ സുശാന്ത് സിങ് രാജ്പുത്തിനെ നായകനാക്കി എം.എസ് ധോണിയുടെ കഥ പറയുന്ന സിനിമയിറങ്ങിയിരുന്നു. നീരജ് പാണ്ഡെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

Other News