നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണം: നടന്‍ ദിലീപ് സുപ്രീം കോടതിയില്‍


JANUARY 13, 2020, 2:36 PM IST

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ വിസ്താരം നിര്‍ത്തി വെക്കണമെന്നാണ് ആവശ്യം. സാക്ഷികളെ ഈ മാസം 30 മുതല്‍ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം വരുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യം സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു.

Other News