തങ്ങളെല്ലാം സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍


AUGUST 21, 2019, 8:14 PM IST

പ്രളയം ബാധിച്ച് ഒറ്റപ്പെട്ട ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരുടെ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുളഅളത്.  സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവര്‍. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് ഷൂട്ടിങ് സംഘം ഹിമാചലില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.പിന്നീട് ഹൈബ് ഈഡന്‍ എംപിയും ഇക്കാര്യത്തിലിടപെടാന്‍ നടന്‍ ദിലീപ് ആവശ്യപ്പെട്ടുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Other News