റെസ്റ്റോറന്റ് ഉടമ തന്നെ കണ്ണുകൊണ്ട് ബലാത്സംഗം ചെയ്‌തെന്ന് നടി ഇഷ ഗുപ്ത


JULY 8, 2019, 2:24 PM IST

ഹോട്ടല്‍ ഉടമ തന്നെ തുറിച്ചുനോക്കിയെന്നും കണ്ണുകൊണ്ട് ബലാത്സംഗം ചെയ്തുവെന്നും ആരോപിച്ച് നടി ഇഷ ഗുപ്ത. സുഹൃത്തുക്കളോടൊപ്പം ഹോട്ടലിലെത്തിയ നടിയെ ഹോട്ടല്‍ ഉടമയായ റോഹിത് വിഗ് തുറിച്ചുനോക്കുന്ന വീഡിയോ ഇഷ ഗുപ്ത ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തു. ഒരു സെലിബ്രിറ്റിയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് നടിയുടെ ചോദ്യം. 

ബോളിവുഡ് നടിയായ ഇഷ ഗുപ്തയുടെ ടോപ് ലെസ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.തുടര്‍ന്ന് ഇവര്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ഹോട്ടല്‍ ഉടമയും വ്യവസായിയുമായ രോഹിത് വിഗിനെ കുറ്റപ്പെടുത്തുന്ന വീഡിയോയ്ക്ക് ചുവട്ടിലും ചിലര്‍ നടിയ്‌ക്കെതിരെ  വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിങ്ങളുടെ തനി സ്വരൂപം തങ്ങള്‍ കണ്ടതാണെന്നും ആ ഹോട്ടല്‍ ഉടമയെവെറുതെ വിട്ടുകൂടെ എന്നും ചോദിക്കുന്ന കമന്റിന് നിരവധി ലൈക്കാണ് ലഭിച്ചിരിക്കുന്നത്.

Other News