വിര്‍ജിനിറ്റി നഷ്‌ടപ്പെട്ടതെപ്പോഴെന്ന ചോദ്യത്തിന് നടിയുടെ കിടിലന്‍ മറുപടി


SEPTEMBER 4, 2019, 10:14 PM IST

മുംബൈ:എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ആരായുമ്പോൾ നിലവാരംകെട്ട ചോദ്യങ്ങളുന്നയിച്ച് അപഹസിക്കുന്നത് പുതുമയല്ല;പ്രത്യേകിച്ച് സെലിബ്രിറ്റികളെ.ബോളിവുഡ് നടി ഇലീന ഡിക്രൂസിന്റെ കാര്യത്തിൽ പക്ഷെ അത്തരമൊരു ശ്രമം അമ്പേ പാളിയെന്നല്ല തകർന്നടിഞ്ഞുപോയി.

ആര്‍ക്കെങ്കിലും എന്തെങ്കിലും തന്നോടിപ്പോള്‍ ചോദിക്കാനുണ്ടോയെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞദിവസം ചോദിച്ചിരുന്നു.നിരവധി പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താരത്തിന്റെ വിശേഷങ്ങളറിയാനെത്തിയത്. 

ഭൂരിഭാഗം പേരും ഇലീനയുടെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചാണ് അന്വേഷിച്ചത്. എന്നാല്‍ ഇതിനിടയിലൊരാള്‍ ഇലീനയോട്, 'എപ്പോഴാണ് താങ്കള്‍ക്ക് വിര്‍ജിനി നഷ്‌ടപ്പെട്ടത്...' എന്ന ചോദ്യവുമായി എത്തി. വൈകാതെ തന്നെ താരത്തിന്റെ മറുപടിയും വന്നു.

'ഓ, എന്തെല്ലാം മണത്തറിയണം? ഇത് താങ്കളുടെ അമ്മയായിരുന്നുവെങ്കില്‍ എന്തായിരിക്കും അവരുടെ മറുപടി...?' എന്നൊരു മറുചോദ്യമായിരുന്നു ഇലീനയുടെ ഉത്തരം. താരത്തിന്റെ പ്രതികരണം അറിഞ്ഞതോടെ ചോദ്യം ചോദിച്ചയാള്‍ ഓടി.ശരിക്കും കണ്ടംവഴി ഓടി. കിടിലന്‍ മറുപടിയെന്നു പറഞ്ഞ്, സന്തോഷത്തോടെ ആരാധകർ താരത്തിന് കയ്യടിയുമായെത്തുകയും ചെയ്‌തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം നടന്‍ ടൈഗര്‍ ഷറഫിന്റെ ഇന്‍സ്റ്റ അക്കൗണ്ടിലും നടന്നിരുന്നു. താങ്കള്‍ വിര്‍ജിന്‍ ആണോയെന്ന ചോദ്യവുമായാണ് ഒരാള്‍ ടൈഗര്‍ ഷറഫിനെ സമീപിച്ചത്. 'എന്റെ അച്ഛനും അമ്മയുമൊക്കെ എന്നെയിവിടെ ഫോളോ ചെയ്യുന്നുണ്ടെടോ' എന്നായിരുന്നു അന്ന് യുവനടന്‍ നല്‍കിയ മറുപടി. 

അടുത്തിടെ, ബോളിവുഡ് താരങ്ങള്‍ അവരുടെ വിര്‍ജിനിറ്റി നഷ്‌ടപ്പെട്ടതെപ്പോഴാണെന്നും, ലൈംഗിക ഇഷ്‌ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറയുന്ന രസകരമായൊരു ട്രെന്‍ഡുണ്ടായിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, സുശാന്ത് സിംഗ് രജ്‌പുത് എന്നിങ്ങനെ നീണ്ട താരനിരയായിരുന്നു അന്ന് സോഷ്യല്‍ മീഡിയയിലൂടെ ഈ ട്രെന്‍ഡനുസരിച്ച് മനസ് തുറന്ന് സംസാരിച്ചത്. 

എന്നാല്‍ തങ്ങള്‍ ആഗ്രഹിക്കാത്തയിടങ്ങളിലും ആഗ്രഹിക്കാത്ത സമയങ്ങളിലുമെല്ലാം സ്വകാര്യതയെക്കുറിച്ച് ചോദ്യങ്ങളുയരുമ്പോൾ കൃത്യമായും ശക്തമായും പ്രതികരിക്കുന്നവർ കൂടിയാണ് ബോളിവുഡ് താരങ്ങളെന്നതിന് തെളിവാണ് ഇലീന