ഫൈനല്‍സ് ടീസര്‍


AUGUST 23, 2019, 8:13 PM IST

രജീഷ വിജയനെ നായികയാക്കി നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ സംവിധാനം ഫൈനല്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. രജീഷ ചിത്രത്തില്‍ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് എത്തുന്നത്. ആലീസ് എന്ന കഥാപാത്രത്തെയായിരിക്കും രജീഷ അവതരിപ്പിക്കുക.ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്.ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ഒരു ഗാനം അഡാര്‍ ലൗ ഫെയിം നടി പ്രിയവാര്യര്‍ ആലപിച്ചിട്ടുണ്ട്.  സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Other News