68 വയസോ​:മമ്മൂട്ടിയെ കണ്ട് അമ്പരന്ന് വിദേശികള്‍;പിറന്നാൾ വീഡിയോ വെെറല്‍


SEPTEMBER 6, 2019, 12:56 AM IST

കൊച്ചി:മലയാളത്തിന്റെ അഭിമാന നടൻ  മമ്മൂട്ടിയുടെ നിത്യചെറുപ്പം  എന്നും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.വിദേശികള്‍ക്ക് പോലും താരത്തിന്റെ നടപ്പു പ്രായം 67 ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.ഇക്കാര്യം വ്യക്തമാക്കുന്ന, മമ്മൂട്ടിയുടെ അറുപത്തെട്ടാം ജന്മദിനത്തോടനുബന്ധിച്ച്‌ ആരാധകര്‍ ഒരുക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. 


മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച്‌ അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതും അതിനുള്ള ഉത്തരവുമാണ് വീഡിയോയുടെ പ്രമേയം.

വീഡിയോയില്‍ വിദേശികള്‍ മിക്കവരും മമ്മൂട്ടിയുടെ പ്രായം 35 മുതല്‍ 50 വരെയാണെന്നാണ് പറയുന്നത്. അക്കൂട്ടത്തിൽ മമ്മൂട്ടിയുടെ പൊലീസ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്ന് പറയുന്ന ഉഗാണ്ടയില്‍ നിന്നുള്ളവരുമുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ പ്രായം  അറിയിക്കുമ്പോഴുള്ള അമ്പരപ്പ് അവരുടെ മുഖങ്ങളിൽ സുവ്യക്തം.ശനിയാഴ്‍ച-സെപ്റ്റംബർ ഏഴിന്-ആണ് മമ്മൂട്ടി 68ലേക്ക് കാലുകുത്തുന്നത്.  

രമേശ് പിഷാര‌ടി  സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വനാ'ണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും.