ജയലളിതയുടെ കഥ പറയുന്ന വെബ്‌സീരീസുമായി ഗൗതം മേനോന്‍


SEPTEMBER 9, 2019, 1:37 PM IST

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകനും വെബ് സീരീസ് ഒരുക്കുന്നു.ക്വീന്‍ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. രമ്യാ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.

ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്. ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകള്‍ പ്രശാന്ത് മുരുകനും  സിനിമരാഷ്ട്രീയ കാലഘട്ടങ്ങള്‍ ഗൗതംമേനോനും സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നൈ നോക്കി പായും തോട്ട എന്നീ സിനിമകളാണ് ഗൗതം മേനോന്റേതായി പുറത്തിറങ്ങാനുള്ള പ്രൊജക്ടുകള്‍.

അതിനുശേഷം  മേനോന്‍ വെബ് സീരിസിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത്. ധനുഷ്, മേഘ്‌ന ആകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്നൈ നോക്കി പായും തോട്ട സെപ്തബര്‍ 12 അല്ലെങ്കില്‍ 13 ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.