രാമായണം സിനിമയാകുന്നു


SEPTEMBER 18, 2019, 5:54 PM IST

മുംബൈ:500 കോടി മുതല്‍ മുടക്കില്‍ രാമായണം സിനിമയാകുന്നു. രാമനേയും സീതയേയും യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുമ്പോള്‍ രാവണനാകുന്നത് പ്രഭാസാണ്. പ്രഭാസിനെ ഇതിനോടകം അണിയറ പ്രവര്‍ത്തകര് സമീപിച്ചുവെന്നാണ് വാര്‍ത്തകള്‍. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇറങ്ങുന്ന ചിത്രം ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങും.

 ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെയോ മറ്റ്  അണിയറ പ്രവര്‍ത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല.

മൂന്നുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. 2021 ല്‍ ചിത്രം പുറത്തിറങ്ങും.