ഹൃത്വിക് റോഷന്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍!


DECEMBER 6, 2019, 5:01 PM IST

ദുബായ്: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്മാരുടെ പട്ടികയില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ആദ്യ പത്തില്‍ സ്ഥാനം നേടി. ഇരുവരേയും കൂടാതെ സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍,റണ്‍ബീര്‍ കപൂര്‍,രണ്‍വീര്‍ സിംഗ്,പ്രഭാസ് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രഭാസിന് പട്ടികയില്‍ പത്താം സ്ഥാനമാണുള്ളത്. നേരത്തെ വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ സിനിമാനടന്മാരുടെ പട്ടികയിലും ഹൃത്വിക് റോഷന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

എന്നാല്‍ സ്ഥാനനേട്ടത്തില്‍ സംതൃപ്തിയുണ്ടെങ്കിലും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹൃത്വിക് റോഷന്‍ പ്രതികരിച്ചു.

Other News