കലാമണ്ഡലം ഹൈദരലിയുമായി ഐനെറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക്


JULY 30, 2020, 9:42 PM IST

കൊച്ചി: യു.എ.ഇ ആസ്ഥാനമായ ഐനെറ്റ് സ്‌ക്രീന്‍ ഒ.ടി.ടി പ്ലാറ്റ്ഫോം സ്ട്രീമിങ് ഇന്ത്യയിലേക്ക്. മലയാള ചലച്ചിത്രം കലാമണ്ഡലം ഹൈദരലിയാണ് ഐനെറ്റ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ.

കിരണ്‍ ജി. നാഥ് സംവിധാനം നിര്‍വഹിച്ച കലാമണ്ഡലം ഹൈദരലിയില്‍ രഞ്ജിപണിക്കരും പാരിസ് ലക്ഷ്മിയുമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.www.intscreen.com എന്ന പ്ലാറ്റ്ഫോമില്‍ മറ്റ് മലയാളം സിനിമകളും ലഭിക്കും. 

ജി.സി.സി രാജ്യങ്ങള്‍ക്കു പുറമേ യു.എസ്, യു.കെ, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളിലും ഐനെറ്റ് സ്‌ക്രീന്‍ ലഭിക്കും.

Other News