ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ഹോം ഓണത്തിന് റിലീസ്


AUGUST 11, 2021, 10:22 AM IST

മലയാളത്തില്‍ ഹാസ്യനടനായും സഹതാരമായും കൂടാതെ വസ്ത്രാലങ്കാര രംഗത്തും സുപരിചിതനായ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ഹോം. ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രം ഒടിടിയിലൂടെ നേരിട്ട് റിലീസിനെത്തുകയാണ്. കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കുന്ന മലയാളചിത്രം ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഓണം റിലീസായി ചിത്രം ആമസോണില്‍ എത്തുമെന്ന് നിര്‍മാതാവ് വിജയ് ബാബു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ഹോമിലെ മറ്റ് പ്രധാന താരങ്ങള്‍.

നീല്‍ ഡി കുന്‍ഹയാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രജീഷ് പ്രകാശ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യമാണ്. ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നതും രാഹുല്‍ തന്നെയാണ്.

Other News