ജഗതിശ്രീകുമാറിന്റെ  മകള്‍ ശ്രീലക്ഷ്മിയും ജിജിന്‍ ജഹാംഗീറും വിവാഹിതയായി ( വീഡിയോ )


NOVEMBER 17, 2019, 3:27 PM IST

ചലച്ചിത്ര താരം ജഗതിശ്രീകുമാറിന്റെ  മകള്‍ ശ്രീലക്ഷ്മിയും ജിജിന്‍ ജഹാംഗീറും വിവാഹിതയായി. 

മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് ശ്രീലക്ഷ്മി അണിഞ്ഞിരുന്നത്. ക്രീം കളറിലുള്ള ലെഹങ്കയ്ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം.മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്.

ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിങ്ങനെയുള്ള ബിഗ് ബോസ്് താരങ്ങള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്, ടിജെ വിനോദ് എംഎല്‍എ, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും  ആശംസ നേരാന്‍ എത്തി.

വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന പിതാവ് ജഗതി ജഗതി ശ്രീകുമാര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തില്ല. വീല്‍ ചെയറില്‍ മാത്രമേ ജഗതിക്ക് സഞ്ചരിക്കാന്‍ കഴിയൂ.

ജഗതിയുടെ മൂന്നാമത്തെ പത്നി കലയില്‍ ജനിച്ച മകളാണ് ശ്രീലക്ഷ്മി. വിവാഹത്തിന് മുന്‍പ് പപ്പയുടെ അടുത്ത് പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ് കയറി ചെല്ലുന്നതെന്ന് പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഒമാനിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലിചെയ്യുന്നതിനിടയിലാണ് ശ്രീലക്ഷ്മി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്.

Other News