സിനിമാചിത്രീകരണത്തിനിടെ വീണ് ജയസൂര്യയ്ക്ക് പരിക്ക്


SEPTEMBER 7, 2019, 3:59 PM IST

 തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രികരണത്തിനിടെ വീണ് നടന്‍ ജയസൂര്യയ്ക്ക് പരിക്ക്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തല പിറകിലുളള ഇരുമ്പ് വസ്തുവില്‍ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘടനരംഘമായതിനാല്‍ ക്ഷീണമുണ്ടായിരുന്നെന്നും വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടന്ന് തല കറങ്ങി വീഴുകയായിരുന്നെന്നും ജയസൂര്യ പ്രതികരിച്ചു.  ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പമൊന്നുമില്ല. -ജയസൂര്യ പറഞ്ഞു. 

ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. 

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.