പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞെട്ടിച്ചതായും ഇതുപോലൊരു സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.
മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനികളില്‍ 14 എണ്ണവും മികച്ച നിലവാരമുള്ളതായിരുന്നുവെന്നും കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.